അടുത്ത മത്സരം വിജയം വരെ ബ്ലാസ്റ്റേഴ്സ് കാത്തിരിക്കേണ്ടതില്ല.
അടുത്ത മത്സരം വിജയം വരെ ബ്ലാസ്റ്റേഴ്സ് കാത്തിരിക്കേണ്ടതില്ല.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മികച്ച കളിമികവാണ് കഴിഞ്ഞ സീസൺ മുതൽ പുറത്തെടുക്കുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാർ ആവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം തിരകെ പിടിക്കാൻ തന്നെയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് എത്തിയത്.
മുംബൈക്ക് ഹൈദരാബാദിനും പുറമെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീം ആവാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം കൂടി വിജയിച്ചാൽ യോഗ്യത ഉറപ്പിക്കാം. എന്നാൽ മറ്റൊരു രീതിയിൽ ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ അടുത്ത വിജയത്തിന് മുന്നേ യോഗ്യത ഉറപ്പാക്കം.
ഇന്ന് നടക്കുന്ന ഒഡിഷ ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദ് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫീലേക്ക് യോഗ്യത ഉറപ്പിക്കാം. മറിച്ചു സംഭവിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കേണ്ടി വരും. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നാളെ ബാംഗ്ലൂറിൽ വെച്ച് ബാംഗ്ലൂരുവിനെതിരെയാണ്.
ToOur Whatsapp Group
Our Telegram
Our Facebook Page